fbpx
Info UAE News അന്തർദേശീയം ദുബായ്

ദുബായിൽ നിന്ന് ക്വാറന്റൈൻ കഴിഞ്ഞ യാത്രക്കാരുമായി സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു : ആർക്കും പരിക്കില്ല

In Dubai, a bus carrying quarantine passengers to Saudi Arabia caught fire: No one was injured

ഇന്ത്യയിൽ നിന്നും ദുബായിലെത്തി 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം യാത്രക്കാരുമായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ട ബസിന് യാത്രാ മദ്ധ്യേ തീപിടിച്ചു.ഇന്നലെയാണ് സംഭാവമുണ്ടായത്.

ബസിൽ മലയാളികളുൾപ്പെടെ 36 യാത്രക്കാരുണ്ടായിരുന്നു. ദമ്മാം എത്തുന്നതിന് 300 കിലോമീറ്റർ മുൻപ് ബസിന്റെ പിൻവശത്തുനിന്നും ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. തീ കണ്ട ഉടനെ ഡ്രൈവറെ വിവരം അറിയിച്ച് ബസ് നിർത്തിച്ച് യാത്രക്കാരെല്ലാം ഇറങ്ങിയോടിയതുകൊണ്ട് ആർക്കും പരിക്കേറ്റില്ല. തുടർന്ന് തീ പിടിച്ച് ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു. പലരുടെയും മൊബൈൽ ഫോണുകളും ലഗേജും പാസ്പോർട്ട്​ ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം.

error: Content is protected !!