fbpx
UAE News അബൂദാബി കേരളം

അബുദാബിയിൽ ട്രെഡ് മില്ലിൽ ഓടുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

A young Malayalee man collapsed and died in Abu Dhabi while running on a treadmill.

അബുദാബിയിൽ ജിംനേഷ്യത്തിൽ ട്രെഡ് മില്ലിൽ ഓടുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട് ചെറുപ്പുളശ്ശേരി മപ്പാട്ടുകര സ്വദേശിയും അബുദാബി അൽസഹാറ റിക്രൂട്ട്മെന്റ് സർവീസസ് LLC യിലെ പബ്ലിക് റിലേഷൻ ക്ലർക്കുമായ മുഹമ്മദ് ബഷീർ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച മുസഫയിലെ താമസ സ്ഥലത്തിനടുത്തുള്ള ജിംനേഷ്യത്തിൽ ട്രെഡ് മില്ലിൽ ഓടുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം അബൂദബി മഫ്റക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

error: Content is protected !!