fbpx
Info UAE News അബൂദാബി ഇന്ത്യ ദുബായ്

പാസ്സ്‌പോർട്ട് പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

The Indian Consulate in Dubai has warned people not to wait until the last minute to renew their passports

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അവരുടെ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശം നൽകി.

കാലാവധി കഴിയുന്നതിന് ഒരു വർഷം മുമ്പ് തന്നെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ അവസരമുണ്ട്. അതിനാൽ അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പാസ്പോർട്ട് പുതുക്കുന്നതിന് അവസാന നിമിഷം വരെ അല്ലെങ്കിൽ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കരുതെന്നും ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

പാസ്പോർട്ടിൽ വിലാസം, പേര്, അല്ലെങ്കിൽ വിശദാംശങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അപേക്ഷകർ പോലീസ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടെന്നും പ്രീ-പോലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത അപേക്ഷകർക്ക് പരമാവധി രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ പാസ്പോർട്ട് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

error: Content is protected !!