fbpx
Info UAE News ദുബായ്

യുഎഇയിലെ പ്രമുഖ എയർലൈനിന് കീഴിൽ കസ്റ്റമർ സർവീസ് ഏജന്റ്‌ ആകാം : 500 പേർക്ക് അവസരം : വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 11 ന് ദുബായിൽ

Customer Service Agent Under UAE Leading Airlines: Up to 500 Opportunity: Walk-in Interview on October 11 in Dubai

കസ്റ്റമർ സർവീസ് ഏജന്റ്‌ തസ്തികകളിലേക്ക് 500 ഓളം പേരെ വാക്ക് -ഇൻ ഇന്റർവ്യൂ വഴി റിക്രൂട്ട് ചെയ്യുമെന്ന് യുഎഇയിലെ ഒരു പ്രമുഖ എയർലൈൻ അറിയിച്ചു.

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കസ്റ്റമർ സർവീസ് ഇൻഡസ്ട്രിയിൽ രണ്ടുവർഷത്തിലധികം പരിചയം വേണം , ഒരു ഹൈസ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം , ഇംഗ്ലീഷ് അനായാസമായി എഴുതാനും സംസാരിക്കാനും കഴിയണം, MS OFFICE ൽ അടിസ്ഥാന പരിജ്ഞാനം , മികച്ച സെയിൽസ് സ്‌കിൽസ് , പ്രൊഫഷണൽ ടെലിഫോൺ മര്യാദകൾ, ആശയവിനിമയ കഴിവുകൾ എന്നിവ ഉണ്ടായിരിക്കണം. അറബി ഭാഷാ കൈകാര്യം ചെയ്യുമെങ്കിൽ മുൻഗണനയുണ്ടാകും.

Adecco ഒരുക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂ  ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബർ ദുബായിലെ ഹോളിഡേ ഇന്നിൽ ആയിരിക്കും നടക്കുക.

അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയുടെ ഒരു പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പൂർണ്ണ വലുപ്പത്തിലുള്ള ഫോട്ടോ എന്നിവ കൈവശം വയ്ക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏകദേശം 5,000 ദിർഹം ശമ്പളം ലഭിക്കും കൂടാതെ അവർക്ക് ട്രാൻസ്പോർട്ടേഷനും ഉണ്ടാകും.

ഉദ്യോഗാർത്ഥികൾ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ കർശനമായ കോവിഡ് ആരോഗ്യ, സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. ഇന്റർവ്യൂ വേദിയിൽ എപ്പോഴും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

error: Content is protected !!