fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 136 കോവിഡ് കേസുകൾ മാത്രം – ഒക്ടോബർ 8

There are only 136 Covid cases in the UAE today - October 8

യുഎഇയിൽ ഇന്ന് ഒക്ടോബർ 8 ന് 136 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിനകണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 136 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 737,509 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 204 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 730,734 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,111 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,664 സജീവ കോവിഡ് കേസുകളാണുള്ളത്. 285,453  പുതിയ പരിശോധനകളിലൂടെയാണ് 136 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!