fbpx
UAE News അന്തർദേശീയം

സൗദി ജിസാന്‍ വിമാനത്താവളത്തില്‍ ഹൂതി ഡ്രോണ്‍ ആക്രമണം : 10 പേര്‍ക്ക് പരിക്ക്

Houthi drone strike at Saudi Jizan airport: 10 injured

സൗദി അറേബ്യയിലെ  വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. ജിസാനിലെ കിങ് അബ്‍ദുല്‍ അസീസ് വിമാനത്താവളത്തിലാണ് യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ ആക്രമണം നടത്തിയത്.  ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

യാത്രക്കാരും എയർപോർട്ട് ജീവനക്കാരുമടങ്ങുന്ന പത്ത് പേർക്കാണ് പരിക്കേറ്റത്, അതിൽ ആറുപേർ സൗദി പൗരന്മാരും മൂന്ന് ബംഗാളികളും ഒരു സുഡാനിയുമാണ്

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ആളില്ലാ വിമാനങ്ങളാണ് യെമനില്‍ നിന്ന് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും തകര്‍ത്താണ് ഈ ആക്രമണ ശ്രമം സൗദി സേന പ്രതിരോധിച്ചത്.

error: Content is protected !!