എമിറേറ്റ്സിൽ യാത്രചെയ്യുമ്പോൾ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ആറ് മാസം നടക്കുന്ന മെഗാ ഇവന്റ് എക്സ്പോ 2020 ദുബായിലേക്കുള്ള സൗജന്യഎൻട്രി ടിക്കറ്റും കൂടാതെ ദുബായിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിലൂടെ കൂടുതൽ ഓഫറുകളും ലഭിക്കും.
എമിറേറ്റ്സ് എയർലൈനിൽ ബുക്ക് ചെയ്യുന്ന എല്ലാ ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം സൗജന്യ എമിറേറ്റ്സ് എക്സ്പോ ഡേ പാസിന് പുറമെ ബോർഡിംഗ് പാസ് കാണിക്കുന്നതിലൂടെ, എമിറേറ്റ്സിന്റെ യാത്രക്കാർക്ക് നഗരത്തിന്റെ ഐക്കൺ ആകർഷണങ്ങളിലൊന്നായ ദുബായ് ഫ്രെയിമിലേക്ക് സൗജന്യ ആക്സസും ലഭിക്കും. ഓഫറുകളുടെ വിശദാംശങ്ങൾ www.emirates.com/myemiratespass ൽ കാണാം.
കൂടാതെ, ദുബായിലെയും യുഎഇയിലുടനീളമുള്ള 500 റീട്ടെയിൽ, ഡൈനിംഗ്, വിനോദ കേന്ദ്രങ്ങളിൽ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും ആസ്വദിക്കാൻ എമിറേറ്റ്സ് ബോർഡിംഗ് പാസ് കാണിക്കാം.