fbpx
Info UAE News അബൂദാബി

യുഎഇയിൽ സുരക്ഷാ ക്യാമറകൾ, സൈൻബോർഡുകൾ എന്നിവയിൽ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ 50,000 ദിർഹം വരെ പിഴ

In the UAE, fines of up to Dh50,000 for tampering with or destroying security cameras and signboards.

യുഎഇയിൽ സൈൻബോർഡുകൾ, സുരക്ഷാ ക്യാമറകൾ എന്നിവയിൽ കൃത്രിമം കാണിക്കുകയോ മനപ്പൂർവ്വം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

അപകടങ്ങൾ തടയുന്നതിനോ ആയിട്ടുള്ള നിരീക്ഷണ ക്യാമറകളോ ഉപകരണങ്ങളോ സൈൻബോർഡുകളിലൊന്ന് നീക്കംചെയ്യുകയോ തകർക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർ – അത്തരം വസ്തുക്കൾ ഇനി ഉപയോഗത്തിന് അനുയോജ്യമല്ലാത്ത രീതിയിലാക്കുന്നെവെങ്കിലോ ഒരു വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

കുറ്റകൃത്യങ്ങളിലൂടെ നാശനഷ്ടങ്ങൾ സംഭവിക്കുകയാണെങ്കിലും നിയമലംഘകന് താൽക്കാലിക തടവ് അനുഭവിക്കേണ്ടിവരും. നാശനഷ്ടങ്ങളുടെ തുക കുറ്റവാളി നൽകേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

error: Content is protected !!