fbpx
UAE News അബൂദാബി കാലാവസ്ഥ

യു എ ഇയിൽ വിവിധയിടങ്ങളിൽ മൂടൽമഞ്ഞ് : ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

Fog in various parts of the UAE: warning of reduced visibility

യുഎഇയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപെട്ടതിനാൽ റോഡുകളിൽ ദൃശ്യപരത കുറയുമെന്നതിനാലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ദുബായ്, അബുദാബി, എഎൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിലെല്ലാം മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്.

മിക്ക തീരപ്രദേശങ്ങളിലും ചില ആന്തരിക പ്രദേശങ്ങളിലും രാവിലെ 9.00 വരെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ റെഡ് & യെല്ലോ അലെർട്ടുകൾ നൽകിയിട്ടുണ്ട്.

ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിൽ ഹ്യുമിഡിറ്റി ഉയരുന്നതിനാൽ തിങ്കളാഴ്ച രാവിലെയും മൂടൽമഞ്ഞ് പ്രതീക്ഷിക്കാം.

error: Content is protected !!