fbpx
Info കേരളം

കേരളത്തിൽ ഡീസൽ വിലയും ‘സെഞ്ച്വറി’ കടന്നു

Diesel prices in Kerala have also crossed the 'century'

കേരളത്തിൽ ഡീസൽ വിലയും ‘സെഞ്ച്വറി’ കടന്നു. ഡീസൽ വില 100 രൂപ കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. രാജ്യത്ത് ഇന്ന് ഡീസലിന് 38 പൈസ കൂടിയതോടെ തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി.

ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് 2 രൂപ 99 പൈസയും ഡീസലിന് 4 രൂപ 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഡീസല്‍ വില ഇരട്ടിയായി വര്‍ധിച്ചു. 2016 ജനുവരിയില്‍ 50 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില

കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന് 106 രൂപ 40 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ ഡീസല്‍ വില 97 രൂപ 95 പൈസയായി വര്‍ധിച്ചു. 104 രൂപ 42 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില.

error: Content is protected !!