fbpx
Info UAE News അബൂദാബി ദുബായ്

ഷെൻഗെൻ വിസയ്ക്കായി സർക്കാർ രേഖകൾ വ്യാജമായി ഉണ്ടാക്കിയതിന് യുഎഇയിൽ 4 പേർക്ക് തടവ് ശിക്ഷ.

Four jailed in UAE for forging government documents for Schengen visas

യുഎഇയിൽ  ഷെൻഗെൻ വിസയ്ക്കായിഎൻട്രി വിസ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മറ്റ് സർക്കാർ രേഖകൾ എന്നിവ വ്യാജമായി നിർമ്മിച്ചതിന് 4 ഏഷ്യക്കാർക്ക് ദുബായ് ക്രിമിനൽ കോടതി 6 മാസത്തെ തടവും തുടർന്ന് നാടുകടത്താനും വിധിച്ചു.

ഒരു യൂറോപ്യൻ രാജ്യത്തെ എംബസിയിലെ ഒരു ജീവനക്കാരന് രേഖകളിൽ സംശയം തോന്നിയതിന് പുറകെയാണ് ഏഷ്യക്കാർ പിടിയിലായത്. പ്രതികളിലൊരാൾ വ്യാജ രേഖകൾ നിർമ്മിച്ച് 24,443 ദിർഹത്തിന് ഒരു യൂറോപ്യൻ വിസ തരാമെന്ന് ഏറ്റതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പാസ്‌പോർട്ട് ഉടമകളുടെ സ്പോൺസറെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ഒരു പോലീസ് പറഞ്ഞു.

error: Content is protected !!