fbpx
Info അന്തർദേശീയം

റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു.

At least 16 people have been killed after a small plane crashed in Russia.

റഷ്യയിൽ പാരച്യൂട്ട് പരിശീലകരെ വഹിച്ചുകൊണ്ടുള്ള ഒരു വിമാനം തകർന്നുവീണ്‌ 16 പേർ മരിച്ചതായി ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

റഷ്യയിലെ ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. L-410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകര്‍ന്നുവീണത്. 23 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തിയെങ്കിലും 16 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുള്ള വിമാനമാണ് തകർന്നത്.

error: Content is protected !!