fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് ഒക്ടോബർ 10 ന് 111 കോവിഡ് കേസുകൾ മാത്രം : കോവിഡ് മരണമില്ല

Only 111 Kovid cases in the UAE today, October 10: No Kovid deaths

യുഎഇയിൽ ഇന്ന് ആശ്വാസമായി ഒക്ടോബർ 10 ന് 111 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 191 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്നത്തെ പുതിയ 111 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 737,766 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 188 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 731,113 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,113 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,540 സജീവ കോവിഡ് കേസുകളാണുള്ളത്. 300,887 പുതിയ പരിശോധനകളിലൂടെയാണ് 111 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!