fbpx
Info UAE News ദുബായ്

ദുബായ് സത്വയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം: ആളപായമില്ല

Dubai Satwa apartment fire: No casualties

ദുബായിലെ അൽ സത്വ മേഖലയിലെ ഒരു അപ്പാർട്ട്മെന്റിൽ ഇന്ന് ഞായറാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.  രാവിലെ 11.41 ന് തീപിടുത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടൻ അടുത്തുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 12.04 ഓടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.

താമസക്കാരുടെ സ്വന്തം സുരക്ഷയ്ക്കായി കെട്ടിടം ഒഴിപ്പിക്കുകയും, മറ്റ് അപ്പാർട്ട്മെന്റുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കുകയും ചെയ്തു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

error: Content is protected !!