fbpx
Info UAE News ദുബായ്

ദുബായ് നൈഫ് ഏരിയയിലെ ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയതിന്റെ പിന്നിലെ ദുരൂഹത നീക്കിയതായി ദുബായ് പോലീസ്

Dubai police say they have removed the mystery behind the discovery of a body in a hotel room in the Dubai Knife area

നായിഫ് ഏരിയയിലെ ഒരു ഹോട്ടലിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതിന്റെ പിന്നിലെ ദുരൂഹത നീക്കിയതായി ദുബായ് പോലീസ് അറിയിച്ചു.

ദുബായ് നൈഫ് ഏരിയയിലെ ഹോട്ടലിൽ 47 വയസ്സുള്ള ഒരാൾ വന്ന് റൂം എടുത്തിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം വന്നതായി ഹോട്ടൽ അധികൃതർ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് പോലീസ് മുറി തുറന്നപ്പോൾ കട്ടിലിൽ രണ്ട് ദിവസമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം തിരിച്ചറിയുന്നതുവരെ കേസ് ദുരൂഹമായിരുന്നതായി ദുബായ് പോലീസിലെ കേണൽ സൽമാൻ പറഞ്ഞു.

തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും തെളിവുകളും വിരലടയാളങ്ങളും ശേഖരിക്കുകയും ചെയ്തു. മയക്കുമരുന്ന് കടത്തുകാരനായിരുന്നുവെന്ന് കരുതപ്പെടുന്ന മരിച്ചയാളുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു. വയറ്റിൽ ചെന്ന ഒരു ഗുളിക മരണകരണമായതായും കണ്ടെത്തി.

2 കിലോയിൽ കൂടുതൽ ഭാരമുള്ള 44 ഗുളികകൾ മരിച്ചയാളുടെ ശരീരത്തിൽ കണ്ടെത്തിയതായും 41 ഗുളികകൾ പുറന്തള്ളാൻ ശ്രമിക്കുന്നതിനിടെ അതിലൊരു ഗുളിക വയറ്റിൽ വെച്ച് പൊട്ടിത്തെറിച്ച് അദ്ദേഹം മരിച്ചതായി ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ക്രൈം സീൻ വിഭാഗം ഡയറക്ടർ കേണൽ മാക്കി സൽമാൻ സ്ഥിരീകരിച്ചു.

ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും പ്രത്യേക പരിശീലനവും തങ്ങളുടെ വകുപ്പിലുണ്ടെന്ന് ബായ് പോലീസിലെ കേണൽ സൽമാൻ പറഞ്ഞു.

error: Content is protected !!