fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് : ആദ്യ 10 ദിവസങ്ങളിൽ എക്സ്പോ സന്ദർശിച്ചത് 411,768 പേർ

Expo 2020 Dubai: The expo was visited by 411,768 people in the first 10 days

എക്‌സ്‌പോ 2020 ദുബായ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ഷോ ആരംഭിച്ച് ആദ്യ 10 ദിവസങ്ങളിൽ മൊത്തം 411,768 സന്ദർശകർ എക്സ്പോയിലേക്ക് എത്തിയതായി എക്സ്പോ സംഘാടകർ അറിയിച്ചു.

ഈ കണക്കുകളിൽ ടിക്കറ്റെടുത്ത എല്ലാ സന്ദർശകരും ഉൾപ്പെടുന്നു, പങ്കെടുക്കുന്ന പ്രദർശകരെയും പ്രതിനിധികളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 175 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരിൽ മൂന്നിൽ ഒരാൾ വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളാണ്.

ഇന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് ആദ്യ 10 ദിവസങ്ങളിലെ സന്ദർശകരുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ എക്സ്പോ സംഘാടകർ വെളിപ്പെടുത്തിയത്.

error: Content is protected !!