fbpx
Info കേരളം

ഉത്ര കൊലക്കേസ്‌ : പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി : അന്തിമ വിധി പ്രഖ്യാപനം മറ്റന്നാൾ

The verdict in the Uttara murder case came

ഉത്ര കൊലക്കേസ്‌ : പ്രതി സൂരജ് കുറ്റക്കാരാണെന്ന് കോടതി : അന്തിമ വിധി പ്രഖ്യാപനം മറ്റന്നാൾ

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ഇന്ന് പറയുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്, എന്നാൽ കോടതി ഇപ്പോൾ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അന്തിമ വിധി പ്രഖ്യാപനം പറയുന്നത് മറ്റന്നാളേക്ക് മാറ്റിയിരിക്കുകയുമാണ്.  ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാനായി വന്‍ജനക്കൂട്ടം തന്നെ കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.

2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുക. ഇക്കാരണത്താൽ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വ കേസുകളിൽ ഒന്നായി മാറിയിരിക്കുകയാണിത്.

ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധിപ്രഖ്യാപനത്തിന് തയ്യാറെടുത്തത്.

error: Content is protected !!