fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് ഒക്ടോബർ 11 ന് 124 കോവിഡ് കേസുകൾ മാത്രം

There are only 124 covid cases in the UAE today, October 11

യുഎഇയിൽ ഇന്ന് ആശ്വാസമായി ഒക്ടോബർ 11 ന് 124 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 124 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 737,890 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 182 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 731,295 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,114 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,481 സജീവ കോവിഡ് കേസുകളാണുള്ളത്. 276,637 പുതിയ പരിശോധനകളിലൂടെയാണ് 124 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!