fbpx
Info UAE News ഷാർജ

ഷാർജ വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ചില മാർഗ്ഗനിർദ്ദേശങ്ങളുമായി എയർഇന്ത്യ

Air India revises Sharjah Airport Passenger Guidelines

ഷാർജ വിമാനത്താവളം വഴി സഞ്ചരിക്കുന്ന എയർഇന്ത്യ & എയർഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്കായി ചില മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.

മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യാത്രക്കാർ ടിക്കറ്റ് ഉറപ്പായതിന് ശേഷം മാത്രം വിമാനത്താവളത്തിൽ
എത്തിയാൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിൽ എത്തിച്ചേർന്നാൽ മതിയെന്നും അതിന് മുൻപ് ഒരു പാട് നേരത്തെ എത്തിച്ചേരേണ്ടതില്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്‌തമാക്കുന്നു.

കോവിഡ് സാഹചര്യത്തിൽ എല്ലാ സമയത്തും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. PPE കിറ്റ് ധരിച്ചെത്താത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുള്ള PPE വെൻഡിങ് മെഷീനുകളിലൂടെ PPE കിറ്റ് വാങ്ങിക്കാവുന്നതാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

 

 

error: Content is protected !!