fbpx
കാലാവസ്ഥ

യു.എ.ഇ യിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; വാഹനമോടിക്കുന്നവർ ശ്രദ്ധ പാലിക്കുക

യു എ ഇയില്‍ പൊടി കലർന്ന ശക്തമായ കാറ്റിന് സാധ്യത. കൂടാതെ താപനിലയിലും വര്‍ധനവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ തുറസായ മേഖലയില്‍ കാറ്റിന് ഗതിവേഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പൊടി പടലങ്ങള്‍ ഉയര്‍ന്ന് കാഴ്ച്ച പരിധി കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ ലിവയിലും സമീപ പ്രദേശങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

error: Content is protected !!