fbpx
UAE News അബൂദാബി

ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാരെ സൂക്ഷിക്കുക : ജാഗ്രതാനിർദ്ദേശവുമായി അബുദാബി പോലീസ്

Beware of scammers offering jobs online: Abu Dhabi Police on alert

യുഎഇയിൽ ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവരുടെ വലയിൽ വീണുപോകരുതെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

ഈ തട്ടിപ്പുകാർ പ്രശസ്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പേജുകൾ ഉണ്ടാക്കിയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ജോലിക്ക് അപേക്ഷിക്കുന്ന ആളുകളിൽ നിന്ന് പണവും ഈടാക്കുന്നു.പ്രധാന ഇവന്റുകളിലേക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് പല പേജുകളും പ്രവർത്തിക്കുന്നത്.

ഏജന്റുമാർക്ക് പണം നൽകിയിട്ടും ജോലി ലഭിക്കാത വന്നപ്പോൾ നിരവധി കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതായി അബുദാബി പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി മാനേജർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.

error: Content is protected !!