fbpx
Info UAE News ദുബായ്

ആദ്യത്തെ എമിറാത്തി ഡോക്ടരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed condoles on the death of the first Emirati doctor

രാജ്യത്തെ ആദ്യത്തെ എമിറാത്തി ഡോക്ടറായ ഡോക്ടർ അഹമ്മദ് കാസിമിന്റെ നിര്യാണത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി

ഷെയ്ഖ് മുഹമ്മദ് ഡോ. കാസിമിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളുടെ സേവനത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന് സ്വർഗത്തിൽ പരമോന്നത പദവി നൽകണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.

ഡോ അഹമ്മദ് കാസിം 1955 ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ട്രിനിഡാഡിൽ ഒരു കാഷ്വാലിറ്റി ഓഫീസറായാണ് തന്റെ കരിയർ ആരംഭിച്ചത്.

1958 ൽ അദ്ദേഹം എഡിൻബർഗിൽ നിന്നും 1960 ൽ ഇംഗ്ലണ്ടിൽ നിന്നും FRCS നേടി. ഒരു മുതിർന്ന ഓർത്തോപീഡിക് സർജനായി പിന്നീട് അദ്ദേഹം ട്രിനിഡാഡിലേക്ക് മടങ്ങി. 1977 ൽ റാഷിദ് ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക് സർജനായി ദുബായിൽ പ്രാക്ടീസ് ആരംഭിച്ചു.താമസിയാതെ, അദ്ദേഹത്തെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനായും സർജിക്കൽ വിഭാഗം മേധാവിയായും ഉയർത്തി. അസ്ഥിരോഗ വിഭാഗം തുറന്നതിന് ശേഷം അദ്ദേഹത്തെ ദുബായ് ആശുപത്രിയിലേക്ക് മാറ്റി. 2004 ൽ വിരമിക്കുന്നതുവരെ അദ്ദേഹം ആ വകുപ്പിന്റെ തലവനായിരുന്നു.

error: Content is protected !!