fbpx
Info കേരളം

കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ ; മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് 2 കുട്ടികള്‍ മരിച്ചു

Heavy rains in many parts of Kerala; In Malappuram, 2 children died after falling on the roof of a house

കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയില്‍ വന്‍ നാശനഷ്ടം ഉണ്ടായി . തിങ്കളാഴ്ച വൈകീട്ട് മുതല്‍ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.

ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.

ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നുവെന്നാണ് വിവരം.

കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ വെള്ളം കയറി. ഗതാഗതം പല സ്ഥലത്തും മുടങ്ങി.

പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു.

error: Content is protected !!