fbpx
Info UAE News ഫുജൈറ

യുഎഇയിൽ നിയമവിരുദ്ധമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും തേൻ വിൽപന നടത്തിയ അറബ് പൗരൻ അറസ്റ്റിലായി

An Arab man has been arrested in the UAE for illegally selling honey on the streets and in public places

യുഎഇയിൽ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തെരുവുകളിലും നിയമവിരുദ്ധമായി തേൻ വിറ്റതിന് 35 വയസ്സുള്ള ഒരു അറബ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

തെരുവുകളിലും പൊതുസ്ഥലങ്ങളിലും തേൻ വിൽക്കുന്ന ഒരു അറബ് പൗരനെക്കുറിച്ച് ഓപ്പറേഷൻ റൂമിന് നിരവധി കോളുകൾ ലഭിച്ചിരുന്നു. തേനിന് ഔട്ട്ലെറ്റുകളേക്കാൾ വില കുറച്ചായിരുന്നു വിൽപന നടത്തിയിരുന്നത്.

പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ കുറ്റസമ്മതം നടത്തിയ ഇയാൾ വിസ പുതുക്കുന്ന പ്രക്രിയയിലായതിനാൽ വിൽപനയ്ക്കുള്ള ലൈസൻസ് ലഭിച്ചില്ലെന്ന വിശദീകരണമാണ്‌ നൽകിയത്. ഫുജൈറ കോടതിയിലാണ് കേസ്. ഒരു കിലോ തേൻ 20 ദിർഹത്തിന് വാങ്ങി അത് കിലോയ്ക്ക് 50 ദിർഹത്തിനാണ് ഇയാൾ വിറ്റുകൊണ്ടിരുന്നത്.

 

error: Content is protected !!