fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ യൂണിഫോമിലുള്ള എമിറേറ്റ്സ് വിമാനത്തിന്റെ ചിത്രം ഷെയ്ഖ് സായിദ് റോഡിൽ നിന്ന് പകർത്താൻ അവസരം

Opportunity to take a picture of an Emirates aircraft in Expo uniform from Sheikh Zayed Road

ഷെയ്ഖ് സായിദ് റോഡിലും ദുബായ് എക്സ്പോ നടക്കുന്ന ദുബായ് – അബുദാബി അതിർത്തി പ്രദേശത്തും എക്സ്പോ 2020 സൈറ്റിലുമെല്ലാം ഒക്ടോബർ 13, 14 തീയതികളിൽ (നാളെയും മറ്റന്നാളും) എമിറേറ്സിന്റെ എയർബസ് 380 (A380 )എന്ന എക്സ്പോ യൂണിഫോമിലുള്ള വിമാനം 2 തവണ താഴ്ന്ന് പറക്കും. അതിന്റെ ഫോട്ടോയോ വീഡിയോയോ എടുത്തയക്കുന്നവർക്ക് ചില സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ടെന്ന മട്ടിൽ എമിറേറ്റ്സ് പുതിയ പ്രഖ്യാപനം കൊണ്ടുവന്നിരിക്കുകയാണ്.

മേല്പറഞ്ഞ സ്ഥലങ്ങളിൽ നിന്നുകൊണ്ട് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും രാവിലെ 5 മുതൽ 8 വരെ എക്സ്പോ യൂണിഫോമിലുള്ള എമിറേറ്റ്സ് വിമാനം കാണാൻ കഴിയും.

ഡ്രോണുകൾ ഉപയോഗിച്ച് ഈ മേഖലകൾ അപകടത്തിലാക്കരുതെന്നും ‘ഫ്ലൈ സോൺ’ സംബന്ധിച്ച എല്ലാ വ്യോമയാന അധികൃതരുടെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും ഡ്രോണുകൾ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്തൊക്കെ സമ്മാനങ്ങളാണ് ചിത്രം പകർത്തുന്നവർക്ക് ലഭിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടില്ല.

ഒരു പ്രത്യേക പ്രോജക്ടിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മത്സരാന്തരീക്ഷം ഉണ്ടാക്കിയതെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം സെപ്റ്റംബറിലാണ് എമിറേറ്റ്സ് A380 ഫ്ലൈറ്റുകൾ ദുബായ് എക്സ്പോയുടെ ലോഗോയും തിയ്യതിയും നാനാ വർണ്ണങ്ങളും കൊണ്ട് പ്രത്യേക യൂണിഫോമിലുള്ള കാഴ്ച്ച സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയത്.

error: Content is protected !!