fbpx
ദുബായ്

വണ്ടി കണ്ടു കെട്ടുന്ന ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറി; ഇനി പിഴയും ചിലവും കൂടും

ദുബായ്: വണ്ടി കണ്ടുകെട്ടുന്ന ചുമതല ദുബായ് പൊലീസ് സ്വകാര്യ കമ്പനിക്കു കൈമാറി. ഇനി ട്രാഫിക് നിയമ ലംഘനവുമായി ബന്ധപെട്ടു വണ്ടി കണ്ടുകെട്ടിയാൽ പിഴയും ചിലവും കൂടും. വണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിക്കാനുള്ള ചെലവു കൂടി ഉടമകളിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചു. ഏറ്റവും ചുരുങ്ങിയത് 300 ദിർഹം ഇതിനു നൽകണം. വണ്ടിയുടെ വലുപ്പമനുസരിച്ചു തുകയും ഉയരും. ക്രിമിനൽ കേസിൽ വണ്ടി ഉൾപ്പെട്ടാലും ഇതു ബാധകം.

മൂന്നു ടൺ വരെയുള്ള ചെറിയ വാഹനങ്ങൾക്കാണു 300 ദിർഹം. മൂന്നു മുതൽ ഏഴുടൺ വരെയുള്ള വാഹനങ്ങൾക്കു 2200 ദിർഹം. ഇതിനും മുകളിൽ ഭാരമുള്ള വലിയ വണ്ടികളുടെ തുക അതതു സമയത്ത് സാഹചര്യമനുസരിച്ചു കണക്കാക്കും. കണ്ടുകെട്ടിയ വാഹനങ്ങൾ എമിറേറ്റ് പാർക്കിങ് കമ്പനിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിക്കും. ചെറിയ കാറുകൾക്കും മറ്റും ദിവസവാടക കൂലി 20 ദിർഹമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഹെവി വാഹനങ്ങൾക്ക് ദിനവാടക 75 ദിർഹമാണ്. ഈ തുക ഈടാക്കുന്നതും ഇനി മുതൽ ഈ സ്വകാര്യ കമ്പനിയായിരിക്കും.

error: Content is protected !!