fbpx
Info UAE News അബൂദാബി ദുബായ്

യുഎഇയുടെ 50 -ാമത് ദേശീയ ദിനത്തിന് ഇനി 50 ദിവസം : സന്ദേശങ്ങളുമായി ഭരണാധികാരികൾ

AE leaders share inspiring message

യുഎഇയ്ക്ക് 50 വയസ്സ് തികയാൻ 50 ദിവസം മാത്രം ശേഷിക്കെ രാജ്യത്തെ ഭരണാധികാരികൾ പ്രചോദനാത്മകമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചു.

2021 ഡിസംബർ 2 നാണ് യുഎഇയുടെ 50 -ാമത് ദേശീയ ദിനം. രാജ്യത്തിന്റെ എമിറേറ്റുകളും ഹൃദയങ്ങളും ഐക്യപ്പെട്ടിരിക്കുന്നു. യുഎഇയിലെ ജനങ്ങൾ ഒരു പതാകയ്ക്ക് കീഴിലാണ് എന്ന സന്ദേശമാണ് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

യുഎഇ ഈ ചരിത്ര നാഴികക്കല്ലിലേക്ക് അടുക്കുകയാണെന്നും “നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനത്തോടെ, രാഷ്ട്രത്തിന്റെ നിർമ്മാണത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി. മുന്നിലുള്ള ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പങ്കുവെക്കുന്നു, എന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

error: Content is protected !!