fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ നിലവിൽ 4,404 സജീവ കോവിഡ് കേസുകൾ – ഒക്ടോബർ 13

There are only 126 Covid cases in the UAE today, October 13.

യുഎഇയിൽ ഇന്ന്  ഒക്ടോബർ 13 ന് 126 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 126 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,152 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 163 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 731,632 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,116 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,404 സജീവ കോവിഡ് കേസുകളാണുള്ളത്. 321,515 പുതിയ പരിശോധനകളിലൂടെയാണ് 136 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!