fbpx
Info UAE News ദുബായ്

യു എ ഇയിൽ 2 വയസ്സുകാരൻ മൂന്ന് കുട്ടികൾക്ക് പുതുജീവനേകി : അവയവദാനത്തിന് നന്ദിയറിയിച്ച് ഷെയ്ഖ് ഹംദാൻ

2-year-old boy revives three children in UAE: Sheikh Hamdan thanks for organ donation

മരിച്ചുപോയ രണ്ട് വയസ്സുള്ള മകന്റെ അവയവങ്ങൾ ദാനം ചെയ്ത് മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ദുബായിലെ കുടുംബത്തിനോട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദിയറിയിച്ചു.

സ്വന്തം കുട്ടിയുടെ നഷ്ടം സഹിക്കുമ്പോഴും അവരുടെ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ആ കുടുംബം തീരുമാനിച്ചുവെന്ന് ഷെയ്ഖ് ഹംദാൻ ട്വീറ്റിൽ അറിയിച്ചു. കുടുംബത്തിന്റെ മാനുഷികമായ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടാണ് ഷെയ്ഖ് ഹംദാൻ നന്ദിയറിയിച്ചത്. ദുബായിലുള്ള കുടംബത്തിലെ മരണപ്പെട്ടുപോയ വിവാൻ വിജയൻ എന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയുടെ അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ചത്.മരിച്ചുപോയ കുട്ടിയുടെ പിതാവായ വിജിത് വിജയൻ മലയാളിയാണെന്നാണ് സൂചന.

മാതാപിതാക്കളുടെ ഈ സന്മനസ്സ് മൂലം യുഎഇയിലും സൗദി അറേബ്യയിലുമുള്ള മൂന്ന് കുട്ടികൾക്കാണ് പുതു ജീവൻ നൽകിയത്. ഈ ശ്രമങ്ങൾക്ക് പങ്കെടുത്ത എല്ലാ ടീമുകളോടും ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. മരിച്ച കുഞ്ഞിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, പുതു ജീവനേകിയ മൂന്ന് കുട്ടികൾക്കും ആരോഗ്യകരമായ ഒരു ജീവിതം ആശംസിക്കുന്നുവെന്നും ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു.

 

error: Content is protected !!