fbpx
Info UAE News ഷാർജ

ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ റോഡിലിറക്കി

A helicopter landed on the road to take the injured in a car accident to hospital in Sharjah

ഷാർജയിലെ നിസ്വയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെതുടർന്ന് അപകടത്തിൽപ്പെട്ടയാളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ റോഡിലിറക്കി.

അപകടത്തിൽപ്പെട്ടയാളെയും കൊണ്ട് ഷാർജ അൽ ഖാസിമി ആശുപത്രിയിലേക്കാണ് ഹെലികോപ്റ്റർ പറന്നത്. പാരാമെഡിക്കുകൾ പ്രഥമശുശ്രൂഷ നൽകിയതിന് ശേഷമാണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ കയറ്റിയത്. പരിക്കേറ്റയാൾക്ക് വേഗത്തിലുള്ള ചികിത്സ വേണ്ടിവരുമെന്ന് കണ്ടെത്തിയതിനാലാണ് ഷാർജ പോലീസ് മന്ത്രാലയത്തിന്റെ ഹെലികോപ്റ്ററിന്റെ സഹായം തേടിയത്.

വിദൂര പ്രദേശങ്ങളിൽ അപകടം ഉണ്ടാകുമ്പോഴും പർവതങ്ങൾക്കും താഴ്വരകൾക്കും ചുറ്റുമുള്ള രക്ഷാദൗത്യങ്ങൾക്കായും പോലീസ് ഇതുപോലെ ഹെലികോപ്റ്ററിന്റെ സഹായം തേടാറുണ്ട്. യുഎഇയിലെ നാടകീയമായ ഒരു ഹെലികോപ്റ്റർ ഓപ്പറേഷൻ രക്ഷാപ്രവർത്തനം നടത്തിയെന്ന തലക്കെട്ടോടെ മന്ത്രാലയം രക്ഷാപ്രവർത്തനത്തിന്റെ ഒരു വീഡിയോ സഹിതം ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

 

error: Content is protected !!