fbpx
Info UAE News ഷാർജ

ഷാർജയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്

Two killed, one injured in truck collision in Sharjah

ഷാർജ ഹമരിയ റോഡിൽ മൂന്ന് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടതായും ഒരാൾക്ക് ഗുരുതര പരിക്കേറ്റതായും ഷാർജ പോലീസിലെ ഹമരിയ സമഗ്ര പോലീസ് സ്റ്റേഷൻ മേധാവി കേണൽ അലി അൽ ജല്ലാഫ് അറിയിച്ചു.

ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം രണ്ട് ഏഷ്യൻ പൗരന്മാരാണ് അപകടത്തിൽ മരണപ്പെട്ടത്. ട്രക്കുകളുടെ ശ്രദ്ധക്കുറവും നിശ്ചിതഅകലം പാലിക്കാത്തതും മൂലമാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയിൽ ട്രക്കുകളിലൊന്ന് തീപിടിക്കുകയും ചെയ്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് മൂന്ന് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതായി ഇന്ന് ബുധനാഴ്ച്ച പുലർച്ചെ 3 മണിക്കാണ് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചത്. ഉടൻ ഷാർജ പോലീസും ആംബുലൻസും സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കത്തിപിടിച്ച ട്രക്കിലെ തീ ഉമ്മുൽ ഖുവൈനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വന്നാണ് അണച്ചത്.

error: Content is protected !!