fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 : ഒരു ദിവസത്തിൽ ഒരു ലക്ഷം സന്ദർശകർ ദുബായിലെത്തുന്നതായി കണക്കുകൾ

Expo 2020: It is estimated that one lakh visitors arrive in Dubai in a day

എക്സ്പോ 2020 ആരംഭിച്ചതിന് ശേഷം ദുബായിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) യിലെ എയർപോർട്ട് പാസ്പോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ജനറൽ ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ശൻഖിതി പറഞ്ഞു.

ഒരു ദിവസം അതായത് ഒക്ടോബർ 11ന് ഏകദേശം ഒരു ലക്ഷം സഞ്ചാരികളാണ് എക്സ്പോ 2020 ദുബായിൽ നടന്നുകൊണ്ടിരിക്കുന്നതിന് അനുസൃതമായി ദുബായിൽ എത്തിയിരിക്കുന്നത്.

മെഗാ ഇവന്റ് എക്സ്പോ 2020 സെപ്റ്റംബർ 30 ന് ആരംഭിച്ചത് മുതൽ ഒക്ടോബർ 10 വരെ 477,101 യാത്രക്കാർ ദുബായിൽ എത്തിയിട്ടുണ്ടെന്ന് ജിഡിആർഎഫ്എ-ദുബായ് ലഫ്റ്റനന്റ് ജനറൽ അൽ മെറി നേരത്തെ പറഞ്ഞിരുന്നു. അടുത്ത 6 മാസത്തിനുള്ളിൽ 15 മുതൽ 20 ദശലക്ഷം സന്ദർശകരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മേജർ ജനറൽ അൽ ശൻഖിതി പറഞ്ഞു.

യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും ദുബായിലേക്കുള്ള യാത്രക്കാരുടെ യാത്ര സുഗമമാക്കാൻ ജിഡിആർഎഫ്എ-ദുബായ് തയ്യാറെടുപ്പ് നടത്തിയുണ്ടെന്നും മേജർ ജനറൽ അൽ ശൻഖിതി അറിയിച്ചു.

error: Content is protected !!