fbpx
ദുബായ് ബിസിനസ്സ്

ദുബായിലൊരു വീട് ഉൾപ്പെടെ സമ്മാന വർഷവുമായ് യുഎഇ എക്സ്ചേഞ്ച് സമ്മർ പ്രമോഷൻ 

ദുബായ്: ഉപഭോക്താക്കൾക്കു വേണ്ടി റമദാൻമാസം പ്രമാണിച്ച് നിരവധി സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ച്വേനൽക്കാല പ്രമോഷൻ ആരംഭിക്കുന്നു. ഏപ്രിൽ24 മുതൽ ജൂൺ 7 വരെയുള്ള കാലയളവിൽയുഎഇ എക്സ്ചേഞ്ചിൽ നിന്ന് ഇടപാട്നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെദുബായിലൊരു വീട് മെഗാ സമ്മാനമായും മുന്തിയമൂന്ന് ആഡംബര കാറുകളും പതിനായിരംദിർഹംസ് പ്രതിദിന സമ്മാനമായും നൽകും.യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് മണിട്രാൻസ്‌ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച്,ബിൽ പെയ്മെന്റ്സ്, നാഷണൽ ബോണ്ട് പർച്ചേസ്ഉൾപ്പെടെയുള്ള ഇടപാടുകൾനടത്തുന്നവരെയാവും നറുക്കെടുപ്പിനുപരിഗണിക്കുക. ae.uaeexchange.com എന്നഡിജിറ്റൽ പോർട്ടലിലൂടെയോ മൊബൈൽആപ്പിലൂടെയോ നടത്തുന്ന ഓൺലൈൻ മണിട്രാൻസ്ഫറും  കിയോസ്കുകൾ വഴി നടത്തുന്നസെൽഫ് – സർവീസ് ഇടപാടുകളും നറുക്കെടുപ്പിൽഉൾപ്പെടുത്തുമെന്ന സവിശേഷതയും ഈവർഷത്തെ പ്രമോഷന്നുണ്ട്. ഒരു മെഗാ വിജയിക്ക്ദുബായിൽ ഒരു വീട് ലഭിക്കുമെങ്കിൽ, മൂന്ന് ഭാഗ്യവിജയികൾക്ക് ഓരോ മെഴ്‌സിഡസ് ബെൻസ്കാറും നൽകും. 45 ദിവസങ്ങൾ നീണ്ടുനിൽക്കുന്നപ്രമോഷനിൽ ദിവസേന 10,000 ദിർഹംസ് വീതം 45 ഭാഗ്യശാലികൾക്ക് ലഭിക്കും.

ഉപഭോക്താക്കൾക്ക് പുതിയ വിനിയോഗാനുഭവംസമ്മാനിക്കുന്നതിലൂന്നി പുതുമയാർന്നഉത്പന്നങ്ങളും സേവനങ്ങളുംഏർപ്പെടുത്തുന്നതിൽ നിരന്തരം മുഴുകുന്ന യുഎഇഎക്സ്ചേഞ്ച്, ഇപ്രാവശ്യത്തെ റമദാനുംവേനൽക്കാലവും സാർത്ഥകമാക്കാൻ പാകത്തിൽദുബായിലൊരു വീടും ലക്ഷ്വറി കാറുകളും പണവുംസമ്മാനങ്ങളായി നൽകാൻ തീരുമാനിച്ചെന്നുംതങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ ആവുന്നത്രപരിശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും യുഎഇഎക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീംഅൽ കായേദ് പറഞ്ഞു.

error: Content is protected !!