fbpx
ദുബായ് ബിസിനസ്സ്

പാരാമൗണ്ടിന്റെ പുതിയ സെയിൽസ് ഷോറൂം ഇന്ന് അൽഖൂസിൽ തുറന്ന് പ്രവർത്തനമാരംഭിക്കും

ദുബായ്: കഴിഞ്ഞ 30 വർഷമായി കിച്ചൺ, ബേക്കറി, സൂപ്പർമാർക്കറ്റ്, ലൗണ്ടറി  സംബന്ധമായ ഉപകരണങ്ങളും അനുബന്ധ സേവനവും ഏറ്റവും മികച്ച രീതിയിൽ കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന പാരാമൗണ്ട് അതിന്റെ പുതിയ സെയിൽസ് ഷോറൂം ഇന്ന് അൽഖൂസിൽ തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. മികവുറ്റ സേവനം മുഖമുദ്രയായിട്ടുള്ള പാരാമൗണ്ടിന് യുഎഇ കൂടാതെ മറ്റ് രണ്ട് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഷോറൂമുകൾ ഉണ്ട്. 1988ൽ പ്രവർത്തനമാരംഭിച്ച പാരമൗണ്ടിനു 200ൽ കൂടുതൽ ബ്രാൻഡുകളിൽ 12000ഓളം പ്രൊഡക്ടുകൾ നിലവിലുണ്ട്. പ്രൊഡക്ടുകൾക്ക് പുറമെ പാർട്സുകളും അതിന്റെ സേവനവും പാരമൗണ്ടിൽ തന്നെ ലഭ്യമാണ്. സൂപ്പർമാർക്കറ്റ്, കഫെറ്റീരിയ, ബേക്കറി, ലൗണ്ടറി എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എന്ത് തന്നെ സംരംഭമായാലും പാരാമൗണ്ട് അതിന്റെ സേവനം കൃത്യതയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. അൽ ഖൂസിൽ വൈകുന്നേരം 4:30നാണ് പുതിയ ഷോറൂം ഉദ്ഘാടനം.

error: Content is protected !!