fbpx
Info UAE News ഫുജൈറ

ഫുജൈറയിലെ ദിബ്ബയിൽ നേരിയ ഭൂചലനം : 1.9 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ്

A magnitude 1.9 earthquake shakes the region of Fujairah

ഫുജൈറയിലെ ദിബ്ബയിൽ നേരിയ ഭൂചലനം രേഖപെടുത്തിയതായിനാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) അറിയിച്ചു. നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അനുസരിച്ച് ഇന്നലെ വ്യാഴാഴ്ച രാത്രി 9:14 ന് 1.9 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.

ഭൂചലനം പ്രദേശവാസികൾക്കും ചെറിയ തോതിൽ അനുഭവപ്പെട്ടു. ഹജാർ പർവതനിരയുടെ വടക്കൻ ഭാഗത്ത് ചെറിയ ഭൂകമ്പങ്ങൾ പലപ്പോഴായി സംഭവിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

error: Content is protected !!