fbpx
Info UAE News അബൂദാബി

യുഎഇയിൽ നിലവിൽ 4,270 സജീവ കോവിഡ് കേസുകൾ – ഒക്ടോബർ 15

There are currently 4,270 active Kovid cases in the UAE - October 15

യുഎഇയിൽ ഇന്ന്  ഒക്ടോബർ 15 ന് 104 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 179 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 104 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,372 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 179 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 731,984 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,118 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,270 സജീവ കോവിഡ് കേസുകളാണുള്ളത്. 334,150പുതിയ പരിശോധനകളിലൂടെയാണ് 104 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!