fbpx
Info ഇന്ത്യ

ഛത്തിസ്ഗഢില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ആൾകൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി 4 പേര്‍ മരിച്ചു : 16 പേർക്ക് ഗുരുതരപരിക്ക്

Four killed, 16 injured in Chhattisgarh car crash during Dussehra celebrations

ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ആൾകൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി 4 പേര്‍ മരിച്ചു. 16 പേർക്ക് അതീവഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാതല്‍ഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യാനായി കൂട്ടമായി പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചുതകര്‍ത്ത് തീവെച്ചു. വാഹനമോടിച്ച ഡ്രൈവറെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.

വാഹനത്തില്‍ നിന്ന് കഞ്ചാവ് കെട്ടുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കാര്‍ ഇടിച്ചുകയറിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

error: Content is protected !!