fbpx
Info UAE News അബൂദാബി കാലാവസ്ഥ ദുബായ്

യു എ ഇയിൽ പലയിടങ്ങളിലും മൂടൽമഞ്ഞ് : ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

Fog in many parts of the UAE: Warning that visibility will decrease

യുഎഇയിൽ ഇന്ന് ശനിയാഴ്ച രാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദിവസം മുഴുവൻ മേഘാവൃതമായ ആകാശമായിരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരത 1000 മീറ്ററിൽ താഴെയാക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) ഇന്ന് പുലർച്ചെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കാം

error: Content is protected !!