fbpx
ദുബായ്

അറേബ്യൻ ട്രാവൽ മാർക്കറ്റിനു ഏപ്രിൽ 28-നു തുടക്കം; യു.എ.ഇ-കേരള ടൂറിസത്തിന്റെ സാധ്യതകളുമായി അരൂഹ ടൂർസ് ആൻഡ് ട്രാവൽ

ദുബായ്: വിനോദ സഞ്ചാര മേഖലക്കും അനുബന്ധ വ്യവസായങ്ങൾക്കും ഉണർവേകി ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റിനു ഏപ്രിൽ 28 നു തുടക്കമാകും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിനോദ സഞ്ചാര വിപണന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂർസ് ആൻഡ് ട്രാവെൽസ് പ്രതിനിധികൾ അണി നിരക്കും. മേളയിൽ യു.എ.ഇ-കേരള ടൂറിസത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്ന അരൂഹ ടൂർസ് ആൻഡ് ട്രാവൽ പ്രധാന ആകർഷണമാകും. ഇന്ത്യയിലെയും യു.എ.ഇ യിലെയും ടൂറിസം സാധ്യതകൾ വിദേശ കമ്പനികൾക്കു പരിചയപ്പെടുത്തുക വഴി അവരുമായുള്ള മെച്ചപ്പെട്ട സഹകരണത്തിലൂടെ ഇരു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പുതിയ യാത്രാ മേഖലകളും അനുഭവങ്ങളും സമ്മാനിക്കാൻ അരൂഹ ലക്ഷ്യമിടുന്നു.

വിവിധ വിനോദ സഞ്ചാര മേഖലകളെ പരിചയപെടുത്തുന്നതിനു പുറമെ അവിടേക്കുള്ള യാത്ര മാർഗങ്ങൾ താമസ സൗകര്യങ്ങൾ, മറ്റു അനുബന്ധ സംവിധാനങ്ങൾ തുടങ്ങി ടൂറിസം മേഖലയെ സംബന്ധിച്ചു എല്ലാ വിവരങ്ങളും അരൂഹയിലൂടെ സഞ്ചാരികൾക്കു ലഭ്യമാകും. ദുബായിലെ വിനോദ സഞ്ചാരികൾക്ക് ഏറ്റവും ആകർഷണീയവും സാഹസികവുമായ ആക്ടിവിറ്റികളിൽ ഒന്നായ സ്കൈഡൈവിങിന്റെ ഔദ്യോഗിക റീറ്റെയ്ൽ സെല്ലറാണ് അരൂഹ ടൂർസ് ആൻഡ് ട്രാവൽ. വിനോദ സഞ്ചാര മേഖലയില്‍ തികച്ചും വ്യത്യസ്തമായ ടൂര്‍ പാക്കേജുകളും ആക്റ്റിവിറ്റികളും സമ്മാനിക്കുന്ന അരൂഹ വഴി സ്കൈഡൈവിങ് കൂടാതെ ദുബായ് ഡെസേർട്ട് സഫാരി, ക്യാമൽ ഫാം വിസിറ്റ്, ക്വീൻ എലിസബത് ട്രിപ്പ്, ഹത്ത ഹയാക്കിങ്‌ ആൻഡ് മൗണ്ടൈൻ വിസിറ്റ് എന്നിവയും മേളയിലൂടെ പരിചയപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഹാൾ നമ്പർ 4-ൽ ബൂത്ത് നമ്പർ 3-ൽ ആരൂഹ ടൂർസ് ആൻഡ് ട്രാവൽ പ്രതിനിധികളെ സന്ദർശിക്കാവുന്നതാണ്.

error: Content is protected !!