fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് ആശ്വാസമായി കോവിഡ് മരണമില്ല / നിലവിൽ 4,226 സജീവ കോവിഡ് കേസുകൾ – ഒക്ടോബർ 16

No death of Covid in relief today in UAE / Currently 4,226 active Kovid cases - October 16

യുഎഇയിൽ ഇന്ന്  ഒക്ടോബർ 16 ന് 115 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 159 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.ഇന്ന് ആശ്വാസമായി കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്നത്തെ പുതിയ 115 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,487 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 159 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 732,143 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,118 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,226 സജീവ കോവിഡ് കേസുകളാണുള്ളത്. 362,508 പുതിയ പരിശോധനകളിലൂടെയാണ് 115 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!