fbpx
Info UAE News എക്സ്പോ 2020 ദുബായ്

 എക്‌സ്‌പോ 2020 ദുബായിൽ ആദ്യ ഹൈഡ്രജൻ കാർ അവതരിപ്പിച്ച് സ്ലൊവാക്യ

Slovakia unveils first hydrogen car at Expo 2020 Dubai

സുസ്ഥിര വികസനപാതയില്‍ നവീന മാതൃകയിലുള്ള ഹൈഡ്രജന്‍ കാര്‍ അവതരിപ്പിച്ച് എക്‌സ്‌പോയിലെ സ്ലൊവാക്യ പവിലിയന്‍. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാര്‍ദ ഹൈഡ്രജന്‍ സാങ്കേതികതയിലാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. സുസ്ഥിര യാത്രസംസ്‌കാരം ലോകത്തിന് സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാഹനം പ്രദര്‍ശിപ്പിക്കുന്നത്.നിലവില്‍ വിപണിയിലുള്ള സൂപ്പര്‍കാറുകളെ വെല്ലും വിധത്തിലുള്ള രൂപഭംഗിയാണ് ഇതിന്.

എക്‌സ്‌പോയിലെത്തുന്ന വാഹനപ്രേമികള്‍ക്ക് മറക്കാനാകാത്ത വിരുന്നാണ് ഇത് നല്‍കുന്നത്. ‘എം.എച്ച് – 2’ എന്ന ഹൈഡ്രജന്‍ കാര്‍ രൂപകല്‍പന ചെയ്തത് സ്ലൊവാക്യന്‍ ഡിസൈനറായ ബ്രാനിസ്ലാവ് മൗക്‌സാണ്. 2007 മുതല്‍ ഫെറാരി കാറുകളുടെ മാതൃകയുടെ രൂപകല്‍പന നിര്‍വഹിക്കുന്നതും ബ്രാനിസ്ലാവാണ്.

യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, റിപ്പബ്ലിക് ഓഫ് സ്ലോവാക്യ പ്രധാനമന്ത്രി എഡ്വേഡ് ഹെഗെര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹന പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്.

error: Content is protected !!