fbpx
Info UAE News ദുബായ്

ദുബായ് ഫിറ്റ്നസ് ചലഞ്ച് : ഷെയ്ഖ് സായിദ് റോഡിലൂടെ സൈക്കിൾ ചവിട്ടാം.. വരുന്നു ”ദുബായ് റൈഡ്” നവംബർ 5 ന്

Dubai Fitness Challenge: Cycling through Sheikh Zayed Road .. The 'Dubai Ride' is coming on November 5th.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ ദുബായ് റൈഡ്, കഴിഞ്ഞ വർഷത്തെ ചരിത്രപരമായ അരങ്ങേറ്റത്തിന് ശേഷം വരുന്ന നവംബർ 5 വെള്ളിയാഴ്ച ഷെയ്ഖ് സായിദ് റോഡിൽ തുടക്കമിടും. സൈക്കിൾ യാത്രക്കാർക്ക് ദുബായിലെ പ്രധാന ട്രാഫിക് ആർട്ടറിയായ ഷെയ്ഖ് സായിദ് റോഡിലൂടെ സൈക്കിൾ ചവിട്ടാൻ ഒരു അതുല്യ അവസരം നൽകുന്നതാണ് ഈ റൈഡ് പരിപാടി.

ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാർ കൂടി പങ്കെടുത്ത കഴിഞ്ഞവർഷത്തെ ചരിത്രപരമായ അരങ്ങേറ്റത്തിന് ശേഷമാണ് ഇത്തവണ കൂടുതൽ പേരെ ലക്ഷ്യമിട്ട് ”ദുബായ് റൈഡ്” ഒരുങ്ങുന്നത്.

തുടക്കക്കാർക്കും പരിചയസമ്പന്നര്‍ക്കും പ്രൊഫഷണലുകൾക്കും വ്യത്യസ്ത വിഭാഗത്തിലായി പങ്കെടുക്കാം. 10 വയസും അതിന് മുകളിലുമുള്ളവർക്ക് 14 കി.മീ ജനറൽ റൂട്ട് ഷെയ്ഖ് സായിദ് റോഡിനും ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിനും ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. മ്യൂസിയം ഓഫ് ഫ്യൂച്ചർ,എമിറേറ്റ്സ് ടവേഴ്സ്, ഡൗൺടൗൺ ദുബായ് എന്നിവയിലൂടെയും കടന്നുപോകും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ എന്നിവയ്ക്ക് ചുറ്റുമുള്ള റൂട്ട് ഉപയോഗിച്ച് 4 കിലോമീറ്റർ സഞ്ചാരത്തിൽ കുടുംബങ്ങൾക്കും പങ്കെടുക്കാം

ദുബായ് റൈഡ് 2021 നവംബർ 5 ന് കഴിഞ്ഞാൽ ”ദുബായ് റൺ 2021 ” നവംബർ 26 ന് ആരംഭിക്കും. ദുബായ് റണ്ണിൽ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടാനുള്ള അവസരമാണ് പൊതുജനങ്ങൾക്ക് ലഭിക്കുക. ഇതിൽ 10 ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

error: Content is protected !!