fbpx
Info UAE News അബൂദാബി

100 ൽ താഴെയെത്തി യുഎഇയിലെ പ്രതിദിന കോവിഡ് രോഗബാധ / നിലവിൽ 4,170 സജീവ കോവിഡ് കേസുകൾ – ഒക്ടോബർ 17

As of October 17, only 99 Kovid cases have been reported in the UAE today.

യുഎഇയിൽ ഇന്ന്  ഒക്ടോബർ 17 ന് 99 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 565 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകോവിഡ് കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 99 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,586 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 153 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 732,296 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,120 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,170 സജീവ കോവിഡ് കേസുകളാണുള്ളത്. 317,254  പുതിയ പരിശോധനകളിലൂടെയാണ് 99 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!