fbpx
Info UAE News ദുബായ്

ദുബായിൽ ഉടൻ തന്നെ കാർ പാർക്കിംഗ് ഫീസ് വാട്ട്‌സ്ആപ്പ് വഴി നൽകാനാകുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് RTA

RTA to launch car parking fees in Dubai via WhatsApp soon

ദുബായിൽ കാർ പാർക്കിംഗ് ഫീസ് വാട്ട്‌സ്ആപ്പ് വഴി നൽകാനാകുന്ന സംവിധാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽതന്നെ നടപ്പിലാക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

ഈ പുതിയ പേയ്മെന്റ് രീതി പരീക്ഷണ ഘട്ടത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പാർക്കിംഗ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൗബ് പറഞ്ഞു.

കാർ പാർക്കിംഗ് ഫീസ് നൽകാൻ വാട്ട്‌സ്ആപ്പ് വഴിയായിരിക്കും സന്ദേശം വരികയെന്നും SMS ലൂടെ പാർക്കിംഗിനായി ആളുകൾ ഉപയോഗിക്കുന്ന അതേ രീതി പോലെത്തന്നെ ഡിജിറ്റൽ വാലറ്റിൽ നിന്ന് തന്നെയാണ് തുക കുറയ്ക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

കാർ പാർക്കിംഗ് ഫീസ് നൽകാനായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ ടെലികോം സേവനദാതാക്കൾക്ക് നൽകുന്ന 30 ഫിൽ‌സ് നൽകേണ്ടതില്ല. പാർക്കിംഗ് ടിക്കറ്റിന് കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് മാപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!