fbpx
Info UAE News അബൂദാബി

യുഎഇയിൽ ജനന സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്‌സ്ആപ്പ് വഴി ലഭ്യമാക്കുമെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം

Birth certificates will now be available in the UAE through WhatsApp, according to the Ministry of Health

യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ അവരുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്‌സ്ആപ്പ് വഴി നൽകുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoAHP) അറിയിച്ചു. ഇന്നലെ ഒക്ടോബർ 17 ന് ദുബായിൽ ആരംഭിച്ച Gitex Global 2021 ലാണ് ആരോഗ്യ, പ്രതിരോധ മന്ത്രാലയം ഈ സ്മാർട്ട് സേവനം പ്രദർശിപ്പിച്ചത്.

ഇതനുസരിച്ച് ജനന സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ഇനി ആരോഗ്യമന്ത്രാലയത്തിന്റോ വാട്ട്‌സ്ആപ്പ് നമ്പറിൽ ചാറ്റ് ചെയ്താൽ മതി. ഒരു വെർച്വൽ അസിസ്റ്റന്റ് അപേക്ഷകന്റെ വിവരങ്ങളും രേഖകളും ആവശ്യപ്പെടും. രേഖകളും വിവരങ്ങളും ഒത്തുനോക്കി വാട്ട്‌സ്ആപ്പ് മുഖേന തന്നെ സർട്ടിഫിക്കറ്റും ഇഷ്യൂ ചെയ്യും. ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ജിറ്റെക്‌സ് സാങ്കേതിക വാരത്തിൽ പുതിയ വാട്ട്‌സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. വാട്ട്‌സ്ആപ്പിലൂടെ മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങളെ കുറിച്ച വിവരങ്ങൾ ലഭ്യമാക്കാനും സംവിധാനമുണ്ട്.

error: Content is protected !!