fbpx
Info UAE News ദുബായ്

ഭർത്താവിന്റെ സംഭാഷണങ്ങളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു : ദുബായിൽ അറബ് യുവതിക്ക് പിഴ

Posts and pictures of her husband posted on Instagram: Arab woman fined in Dubai

ഇൻസ്റ്റാഗ്രാമിൽ ഫോൺ നമ്പറും ഫോട്ടോകളും പ്രസിദ്ധീകരിച്ചുകൊണ്ട് ഭർത്താവിന്റെ സ്വകാര്യത ലംഘിച്ചതിന് 40 കാരിയായ അറബ് യുവതിക്ക് ദുബായ് മിസ്ഡ്‌മെനർ കോടതി 2,000 ദിർഹം പിഴ ചുമത്തി.

കഴിഞ്ഞ ജനുവരിയിലാണ് യുവതിയും ഭർത്താവും തമ്മിലുള്ള സംഭാഷണങ്ങളുടെ ചിത്രങ്ങളും യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഭർത്താവ് ബർ ദുബായ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഭാര്യക്കെതിരെ പബ്ലിക് പ്രോസിക്യൂഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കേസ് പരിശോധിച്ച ശേഷം, സ്വകാര്യത ദുരുപയോഗം ചെയ്ത ഭാര്യയ്‌ക്കെതിരെ കോടതി 2,000 ദിർഹം പിഴ ചുമത്തി, അതേസമയം കൂടുതൽ കഠിനമായ ശിക്ഷ ആവശ്യപ്പെട്ട്. പ്രോസിക്യൂഷൻ കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

ഫെഡറൽ നിയമപ്രകാരം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തുന്നത് കുറ്റകരമാണ്. തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം.

 

error: Content is protected !!