fbpx
Info UAE News

പിങ്ക് നൗ : സ്തനാർബുദ ബോധവത്കരണ ഡ്രൈവിൽ കൈകോർത്ത് ലുലു ഗ്രൂപ്പ്

Pink Now: Lulu Group joins hands on Breast Cancer Awareness Drive

ഒക്ടോബർ മാസത്തിൽ യു എ ഇ യിലെ ‘ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ്സ് ‘ (FOCP ) നടത്തുന്ന പ്രത്യേക ബോധവത്‌കരണ ഡ്രൈവിൽ കൈകോർത്ത് ലുലു ഗ്രൂപ്പും. ഇതിനായി ലുലു ‘പിങ്ക് നൗ’ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലുലുവിൽ നിന്ന് എടെൻ, മാരിപോസ, മൈബ്രാ, വി സ്റ്റാർ ബ്രയിസിയർ എന്നീ ബ്രാൻഡുകളിലെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഒരു ദിർഹം വീതം ‘ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ്സ് ‘ സംഘടിപ്പിക്കുന്ന ബോധവത്‌കരണ പരിപാടിയിലേക്ക് സംഭാവനായി നൽകും.

“ആരോഗ്യ അവബോധവും സിഎസ്ആർ സംരംഭങ്ങൾ വളർത്തിയെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണം” ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ പറഞ്ഞു. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് സ്തനാർബുദം. ആ അവബോധം ജനങ്ങളിലെത്തിക്കാനായുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത് – അദ്ദേഹം പറഞ്ഞു

പതിറ്റാണ്ടുകളായി സ്തനാർബുദ സ്ക്രീനിംഗ് ടെസ്റ്റിംഗ് രംഗത്ത് സജീവമാണ് ‘ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ്സ് ‘. 2019 ൽ, ലുലു ഹൈപ്പർമാർക്കറ്റ് യുഎഇയിലുടനീളമുള്ള ഷോപ്പുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ FOCP യുടെ സംരംഭങ്ങളെ പിന്തുണയ്ക്കാൻ 120,000 ദിർഹത്തിലധികം സമാഹരിച്ച് നൽകിയിരുന്നു

error: Content is protected !!