fbpx
Info UAE News ദുബായ്

ആഘോഷ പരിപാടികളോടെ ‘ഐൻ ദുബായ്’ ഒക്ടോബർ 21 ന് തുറക്കുന്നു.

'Ain Dubai' opens on October 21 with celebrations.

ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്‌സർവേഷൻ ചക്രമായ ‘ഐൻ ദുബായ്’ ഒക്ടോബർ 21ന് വ്യാഴാഴ്ച തുറക്കുകയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി സന്ദർശകർക്കായി ആവേശകരമായ ആഘോഷ പരിപാടികളും അരങ്ങേറും.

ഒക്ടോബർ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഐൻ ദുബായ് പ്ലാസയുടെ വാതിലുകൾ തുറക്കുക. സന്ദർശകർക്ക് എല്ലാവർക്കും നിരവധി വിനോദ പ്രവർത്തനങ്ങളും ആസ്വദിക്കാനാകും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ പന്ത്രണ്ട് വിവിധ ഫുഡ് ട്രക്കുകൾ പരിസരത്ത് നിലയുറപ്പിക്കും. ഔദ്യോഗിക ഉദ്ഘാടന ആഘോഷം രാത്രി 8.30 ന് അതിശയകരമായ വെളിച്ചത്തോടേയും ഡ്രോൺ ഷോയുടെയും കരിമരുന്ന് പ്രയോഗത്തോടെയും കൂടിയാകും ആരംഭിക്കുക.

ഐൻ ദുബായ് ചക്രത്തിന്റെ അത്യാധുനിക ക്യാബിനുകളിൽ 38 മിനിറ്റ് റൊട്ടേഷൻ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള അതിഥികൾക്ക് മാന്ത്രിക സൂര്യാസ്തമയ സ്ലോട്ടിനായി ക്യാമറകൾ തയ്യാറാക്കുകയും ചെയ്യാം.

വെള്ളിയാഴ്ച, ഉച്ചതിരിഞ്ഞ് 2 മണി മുതൽ വെർജിൻ റേഡിയോ ദുബായിയുടെ റീജിയണൽ ആർട്ടിസ്റ്റ് സ്പോട്ട്ലൈറ്റ് (RAS) സംരംഭത്തിൽ നിന്നുള്ള കലാകാരന്മാർ ഉൾപ്പെടെയുള്ളവരുടെ ഫ്ലാഷ് എന്റർടൈൻമെൻറ്,റാപ് ടു റോക്ക് എന്നിവയെല്ലാം ഉണ്ടാകും.

250 മീറ്റർ ഉയരമുള്ള ഈ വീൽ ദുബായിലെ ബ്ലൂവാട്ടേഴ്സ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ജുമൈറ ബീച്ച് റെസിഡൻസസ് (JBR ) ബീച്ച് ഫ്രണ്ടിൽ നിന്ന് വെള്ളത്തിനരികിലായി സ്ഥിതി ചെയ്യുന്ന ഈ ഭീമൻ വീൽ ഒരേ സമയം 1,750 സന്ദർശകർക്ക് 38 മിനിറ്റ് യാത്രയിൽ സന്ദർശകർക്ക് 360 ഡിഗ്രിയിലുള്ള വിസ്മയ കാഴ്ചകൾ നൽകും. ഇതിന് 48 എയർകണ്ടീഷൻ ചെയ്ത പാസഞ്ചർ ക്യാബിനുകളാണുള്ളത്. 130 ദിർഹം മുതലാണ് എൻട്രി ടിക്കറ്റ് വില.

 

error: Content is protected !!