fbpx
UAE News

ഇന്ന് യുഎഇയിൽ കോവിഡ് മരണമില്ല : നിലവിൽ 4,132 സജീവ കോവിഡ് കേസുകൾ – ഒക്ടോബർ 18

No covid deaths in UAE today: Currently 4,132 active Kovid cases - October 18

യുഎഇയിൽ ഇന്ന്  ഒക്ടോബർ 18ന് 104 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേർക്ക് രോഗമുക്തിയും  റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഇന്നത്തെ പുതിയ 104 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,690 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 142 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 732,438 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,120 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,132 സജീവ കോവിഡ് കേസുകളാണുള്ളത്. 258,717 പുതിയ പരിശോധനകളിലൂടെയാണ് 104 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!