fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്‌സ്‌പോയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ; 17 ദിവസത്തിനകം എത്തിയത് 7.5 ലക്ഷത്തിലധികം പേർ

The influx of visitors to the Expo; More than 7.5 lakh people arrived in 17 days

എക്സ്പോ 2020 ദുബായ് ആരംഭിച്ചതിന് ശേഷം 750,000 സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 1 മുതൽ 17 വരെ മൊത്തം 771,477 ടിക്കറ്റുകളുള്ള സന്ദർശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്ന് നടന്ന പ്രതിദിന ബ്രീഫിംഗിലൂടെ എക്സ്പോ അധികൃതർ അറിയിച്ചിരിക്കുന്നത്.

സന്ദർശകരുടെ വരവിൽ ആഴ്ചയിൽ 12 ശതമാനം ഉയർച്ചയുണ്ടെന്നും എല്ലാ സന്ദർശകരിലും പകുതിയോളം പേർ സീസൺ പാസ് കൈവശം വച്ചിട്ടുള്ളവരാണെന്നും, 100,000 -ത്തിലധികം പേർ രണ്ട് തവണ എക്സ്പോ സന്ദർശിച്ചതായും കണക്കുകൾ വ്യക്‌തമാക്കുന്നു. സംഘാടകരും മറ്റ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരും ക്ഷണിതാക്കളും ഒഴികെയുള്ളവരുടെ കണക്കാണിത്.നാല് ചതുരശ്ര കിലോമീറ്റരില്‍ പരന്നുകിടക്കുന്ന എക്സ്പോ വേദിയില്‍ ഇക്കഴിഞ്ഞ ഒരാഴ്ച്ച മാത്രം 181 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെത്തിയിട്ടുണ്ട്.

35,000 ൽ അധികം സന്ദർശകർ മൂന്ന് തവണ എക്സ്പോ സന്ദർശിച്ചു. കൂടാതെ, ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 9.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്, ഇത് മുൻ ആഴ്ചയേക്കാൾ 1.5 ദശലക്ഷം കൂടുതലാണെന്നും എക്സ്പോ അധികൃതർ അറിയിച്ചു.

error: Content is protected !!